Viral Dance: വെള്ളത്തിന്റെ അടിയില്‍ തലകീഴായി ഡാന്‍സ്; ഞെട്ടിപ്പിക്കുന്ന വീഡിയോ

പലര്‍ക്കും വിവിധ തരത്തിലുള്ള കഴിവുകളായിരിക്കും ഉണ്ടാവുക . വെള്ളത്തിന്റെ അടിയില്‍ നൃത്തം ചെയ്ത് ജനങ്ങളെ വിസ്മയിപ്പിച്ച ഇന്ത്യന്‍ കലാകാരന്‍ ആണ് ജയ്ദീപ് ഗോഹില്‍. ജയ്ദീപ് ഗോഹിലിന്റെ ഡാന്‍സിന്റെ നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരെണ്ണം കൂടി.

വെള്ളത്തിന്റെ അടിയില്‍ ‘മൂണ്‍വാക്കിംഗ്’ നടത്തുന്ന ജയ്ദീപിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. തലകീഴായി മൈക്കിള്‍ ജാക്സണിന്റെ സ്മൂത്ത് ക്രിമിനല്‍ എന്ന ഗാനത്തിന് ജയ്ദീപ് ചുവടുവെയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ജയ്ദീപിന്റെ ഇന്‍സ്റ്റാഗ്രാം പേജായ ഹൈഡ്രോമാനിലാണ് വീഡിയോ പങ്കുവെച്ചത്. പൂള്‍ ടേബിളിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 90 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here