കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഔദ്യോഗികം മാത്രമാണെന്ന് ഗവര്‍ണര്‍

ഗവര്‍ണറുടെ നാടകം പൊളിഞ്ഞു. വന്‍ വെളിപ്പെടുത്തലെന്നു പറഞ്ഞു സമ്മേളനത്തില്‍ കാണിച്ച ദൃശ്യങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി. ദൃശ്യങ്ങളില്‍ വധശ്രമത്തിനു തെളിവില്ല. ദൃശ്യങ്ങള്‍ തെളിയിക്കുന്നത് പ്രതിഷേധം.

പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി. സ്റ്റേജില്‍ ഗവര്‍ണറെ ആരെങ്കിലും തടയുന്നതും ദൃശ്യങ്ങളില്ല. കെ കെ രാഗേഷ് സദസ്സിലിറങ്ങിയത് പ്രതിഷേധക്കാരെ തണുപ്പിക്കാനെന്നും ദൃശ്യങ്ങളില്‍ വ്യക്തം.

ഇര്‍ഫാന്‍ ഹബീബും ഗവര്‍ണര്‍ക്കെതിരെ നീങ്ങിയില്ല. മുഖ്യമന്ത്രി അയച്ച കത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഔദ്യോഗികം മാത്രമാണ്.

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഔദ്യോഗികം മാത്രമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വധശ്രമുണ്ടായോ എന്ന ചോദ്യത്തിന് , അത് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം തെളിവെന്ന പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ചത് വാര്‍ത്തകളില്‍ വന്ന ദൃശ്യങ്ങള്‍ തന്നെയാണ്. കണ്ണൂരില്‍ നടന്ന സിപിഐഎമ്മിന്റെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ വധിക്കാന്‍ ശ്രമമുണ്ടായി എന്നായിരുന്നു ഗവര്‍ണറുടെ വാദം.

എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അന്ന് വേദിയില്‍ നടന്നത് വെറും പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണര്‍ തന്നെ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍ പ്രതിഷേധം നടക്കുമ്പോഴും ഗവര്‍ണര്‍ സംസാരിക്കുകയാണ്. ഗവര്‍ണര്‍ അവകാശപ്പെട്ട തെളിവ് ദൃശ്യങ്ങളിലില്ല.

വാര്‍ത്താസമ്മേളനത്തില്‍ കാണിച്ച ദൃശ്യങ്ങള്‍ ഗവര്‍ണര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കെ കെ രാഗേഷ് തടയാന്‍ ശ്രമിച്ചത് പ്രതിഷേധക്കാരെയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗവര്‍ണര്‍ പുറത്തുവിട്ട കത്തുകളുടെ കാര്യത്തിലും ഗവര്‍ണര്‍ക്ക് നിരാശ തന്നെയാണ്. കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത് സാധാരണ കാര്യങ്ങളാണ്. കത്ത് ഔദ്യോഗികംമാത്രമവുമാണ്.

2019 ഡിസംബര്‍ 29ന് തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് ക‍ഴിഞ്ഞ ദിവസങ്ങളിലാണ് ഗവര്‍ണര്‍ മാധ്യങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ ആ വിഷയത്തില്‍ താന്‍ അന്വേഷണം ആവശ്യപ്പെടില്ലെന്നും മാധ്യങ്ങള്‍ ഈ വിഷയം അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 2019ല്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവം ഇപ്പോ‍ഴാണ് ഗവര്‍ണര്‍ പുറത്ത് പറയുന്നത്.

ഗവർണ്ണറുടെ വാദം തെറ്റാണെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപിക പ്ലക്കാർഡുകൾ ഉണ്ടാക്കിയത് സദസ്സിൽ വച്ച് തത്സമയമാണ്. പുസ്തകത്തിലെ പേപ്പർ കീറിയെടുത്താണ് പ്രതിഷേധ മുദ്രാവാക്യം എഴുതിയത്.

പ്ലക്കാർഡുകൾ ഉണ്ടാക്കിയത് ഗവർണ്ണറുടെ പ്രകോപന പ്രസംഗത്തിന് ശേഷമാണ്. കെ കെ രാഗേഷ് വേദിയിൽ നിന്നിറങ്ങിയത് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനാണ്. ചരിത്ര കോൺഗ്രസ്സ് നടക്കുമ്പോൾ കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രെവറ്റ് സെക്രട്ടറി അല്ല. കെ കെ രാഗേഷ് ആ സമയത്ത് രാജ്യസഭ എം പിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here