അഭ്യൂഹങ്ങൾ നിലനിൽക്കെ ശശി തരൂർ എം പി – സോണിയ ഗാന്ധി കൂടിക്കാഴ്ച

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടെ ശശി തരൂർ എം പി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് വിവരം.

അധ്യക്ഷ സ്ഥാനത്തേക്ക് പൊതു സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തരൂർ താല്പര്യപ്പെടുന്നത്. ജി 23 നേതാക്കളുടെ പിന്തുണ തരൂരിന് ഉണ്ട്. അതേ സമയം ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അധ്യക്ഷനാകണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ മാത്രമാണ് അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള പേരുകളിലേക്ക് നേതൃത്വം കടക്കുകയുള്ളു.നാളെ മുതൽ എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News