EP Jayarajan; ഗവർണർ ചെയ്യുന്നത് RSS പ്രചാരകന്റെ പണി; ഇ പി ജയരാജൻ

ഗവർണർ പദവിയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് ആർ എസ് എസ് പ്രചാരകന്റെ ദൗത്യമെന്ന് LDF കൺവീനർ ഇ പി ജയരാജൻ.പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യഭ്യാസത്തിനനുസരിച്ചുള്ള പാകതയോ ഒരു ഭരണ തന്ത്രജ്ഞൻ എന്ന നിലയിലുള്ള ഉത്തരവാദിത്വബോധമോ ഒന്നും നിർവഹിക്കാതെ അദ്ദേഹം എന്തൊക്കെയോ വിളിച്ചുപറയുന്നതായിട്ടാണ് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞതെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

പത്രസമ്മേളനത്തിൽ അദ്ദേഹത്തിന് പറയാൻ പുതുതായി ഒന്നും തന്നെയില്ല… തൊണ്ണൂറ് വയസുകാരനായ ലോകപ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെയാണ് ഗവർണർ തെരുവ് ഗുണ്ടാ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് പോലും അറിയില്ലയെന്ന് ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, ഒരു RSS ക്കാരനായി ഗവർണർപോലുള്ള പദവിയിലിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ലെന്നും അപക്വമായ വികാരങ്ങൾക്ക് അടിമപ്പെട്ടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളെല്ലാം ഇത്തരം ഒരു സ്ഥാനാതിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് ഗവർണർ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

പറഞ്ഞ് പറഞ്ഞ് എന്തും പറയാമെന്നുള്ള നിലയിലേക്ക് ഗവർണർ എത്തിച്ചേർന്നു സാംസ്ക്കാരിക കേരളത്തിന് ഒട്ടും യോഗ്യനല്ല ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ… അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ട ഭരണകർത്താക്കൾ അന്വേഷിക്കണം… ഗവർണർ പദവിയിൽ നിന്നും അദ്ദേഹം സ്വമേധയാ രാജിവെച്ച് പോകുന്നതാണ് നല്ലതെന്നും… ഈ നാടും നാട്ടുകാരും ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News