Jyotsana-Deepthi: ശ്വാസംമുട്ടിയാണോ എന്റെ വീട്ടിൽ താമസിക്കുന്നത് എന്ന് ജ്യോത്സ്നയോട് ദീപ്തി

വിധു പ്രതാപിന്റെയും ഭാര്യ ദീപ്തിയുടെയും വീട്ടില്‍ പോകാന്‍ പേടിയാണെന്ന് ഗായിക ജ്യോത്സ്യന. ദീപ്തി അവരുടെ ഫ്‌ലാറ്റ് വളരെ ഭംഗിയായാണ് ക്രമീകരിച്ചിരിക്കുന്നതെന്നും അത് ഓര്‍ഗനൈസ് ചെയ്തു വച്ചിരിക്കുന്നത് കണ്ടാല്‍ എവിടെയും തൊടാന്‍ പോലും തോന്നുകയില്ലെന്നും അതുകൊണ്ടു തന്നെ അവരുടെ വീട്ടില്‍ പോയാല്‍ സാധനങ്ങളിലൊക്കെ തൊടാന്‍ പേടിയാണെന്നും കൈരളി ന്യൂസിന് ദീപ്തിയും ജ്യോത്സനയും നല്‍കിയ ഓണം അഭിമുഖത്തില്‍ പറഞ്ഞു.

ദീപ്തി വളരെ നല്ലൊരു ഹോം മേക്കറാണെന്നും ഇത്രയും ഭംഗിയായി വീട് സെറ്റ് ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെ വേണമെന്നും ജ്യോത്സ്‌ന പറഞ്ഞു. ഇവരുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ വളരെ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നും ജ്യോത്സ്‌ന പറഞ്ഞു. വീട്ടിലേക്ക് വാതില്‍ തുറന്നു ചെല്ലുമ്പോള്‍ വിധുവിന്റെ അമ്മ വരച്ച മനോഹരമായ ഗണപതിയുടെ ചിത്രമാണെന്നും അതു കാണാന്‍ വളരെ ഭംഗിയുണ്ടെന്നും ജ്യോത്സ്‌ന പറഞ്ഞു.

കല്ല്യാണത്തിനു ശേഷം വിധു പ്രതാപും വീട് ഓര്‍ഗനൈസ് ചെയ്തു വയ്ക്കുന്നതില്‍ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നതെന്നും ദീപ്തി വിധുപ്രതാപ് അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News