ഡ്യൂറന്റ് കപ്പ് ബംഗളൂരു എഫ്.സിക്ക് | Durand Cup

ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് ബംഗളൂരു എഫ്‌സിക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ബംഗളൂരുവിന്റെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ബംഗളൂരുവിന്റെ ജയം. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്.

യുവതാരം ശിവശക്തിയെ ആദ്യ ഇലവനിൽ ഇറക്കിയ ബംഗളൂരുവിന്റെ തന്ത്രം 11-ാം മിനിറ്റിൽ തന്നെ ഫലം കണ്ടു. ശിവശക്തിയിലൂടെ ബംഗളൂരു മുന്നിൽ. ടൂർണമെന്റിൽ താരത്തിന്റെ അഞ്ചാം ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 30-ാം മിനിറ്റിൽ അപുയിയയിലൂടെ മുംബൈ ഒപ്പമെത്തി.

സ്റ്റീവർട്ടിന്റെ ഫ്രീകിക്ക് ഗുർപ്രീത് തട്ടിയകറ്റിയ ശേഷം റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.തുടർന്ന് 61-ാം മിനിറ്റിൽ അലൻ കോസ്റ്റയുടെ ഹെഡറിലൂടെയായിരുന്നു ബംഗളൂരുവിന്റെ വിജയ ഗോൾ. സുനിൽ ഛേത്രിയെടുത്ത കോർണർ കിക്ക് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here