ഈവനിംഗ് സ്‌നാക്‌സിനായി തയ്യാറാക്കാം ഫിഷ് ചോപ്‌സ്

ഫിഷ് ഫില്ലെറ്റ് – 250 ഗ്രാം

ഉരുളക്കിഴങ്ങ് – ഒരെണ്ണം

ഗരംമസാല – ഒരു ടീസ്പൂണ്‍

മുട്ട – ഒരെണ്ണം

സവാള നുറുക്കിയത് – ഒരു കപ്പ്

ബ്രഡ് പൊടി – ഒരു കപ്പ്

പച്ചമുളക് – രണ്ടെണ്ണം

മുളകുപൊടി – ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍

ഉപ്പ് – ഒരു ടീസ്പൂണ്‍

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഫിഷ് ഫില്ലെറ്റില്‍ ഉപ്പും കുരുമുളക്പൊടിയും നാരങ്ങാനീരും പുരട്ടുക. ഇനി പാനില്‍ എണ്ണയൊഴിച്ച് ഫിഷ്ഫില്ലെറ്റ് പാകംചെയ്യുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നുറുക്കി പുഴുങ്ങണം. ഇത് ഉടച്ചെടുത്തോളൂ. ഒരു വലിയ ബൗളില്‍ മീനും ഉരുളക്കിഴങ്ങും നുറുക്കിയ സവാളയും പച്ചമുളകും ഗരംമാസാലയും ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മുട്ടയും ചേര്‍ത്ത് ഇളക്കിക്കോളൂ. ഇത് കുഴച്ച് പാറ്റീസ് ഉണ്ടാക്കി ബ്രഡ്പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News