Paneer Popcorn: എളുപ്പത്തില്‍ തയ്യാറാക്കാം കിടുക്കാച്ചി പനീര്‍ പോപ്കോണ്‍

ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍കട്ട-250 ഗ്രാം

കശ്മീരി മുളക് പൊടി-കാല്‍ ടീസ്പൂണ്‍

ഉണങ്ങിയ പാര്‍സ്ലി ഇല-കാല്‍ ടീസ്പൂണ്‍

പനിക്കൂര്‍ക്ക-കാല്‍ ടീസ്പൂണ്‍

കരുമുളക് -കാല്‍ ടീസ്പൂണ്‍

ഉപ്പ്-ആവശ്യത്തിന്

കടലമാവ്-അരക്കപ്പ്

വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍

മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍

ബേക്കിങ് സോഡ-ഒരു നുള്ള്

വെള്ളം-അരക്കപ്പ്

ബ്രെഡ് പൊടി-അരക്കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രമെടുത്ത് അതിലേക്ക് പനീര്‍, കശ്മീരി മുളക് പൊടി, പാര്‍സ്ലി ഇല ഉണങ്ങിയത്, പനികൂര്‍ക്ക, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. പനീര്‍കഷ്ണങ്ങള്‍ ഉടഞ്ഞുപോകാതെ ഇവ നന്നായി കൂട്ടിയോജിപ്പിക്കുക.

മറ്റൊരു പാത്രമെടുത്ത് അതിലേക്ക് കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ മാവ് കുഴച്ചെടുക്കുക. കട്ടകെട്ടാതെ വേണം മാവ് തയ്യാറാക്കാന്‍.
ഈ കൂട്ടിലേക്ക് ഓരോ പനീര്‍കഷ്ണങ്ങള്‍ എടുത്ത് മുക്കിയശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക.

ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് സ്വര്‍ണനിറമാകുന്നത് വരെ വറുത്തെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel