സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗവിലെ പ്രത്യേക ഇഡി കോടതി മാറ്റിവെച്ചു

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗവിലെ പ്രത്യേക ഇ.ഡി കോടതി മാറ്റിവെച്ചു. ഈ ആഴ്ച തന്നെ കേസ് പരിഗണിക്കണമെന്ന കാപ്പന്‍റെ അഭിഭാഷകരുടെ ആവശ്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

യു.എ.പി.എ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം കിട്ടിയെങ്കിലും ഇ.ഡി കേസുള്ളതിനാല്‍ സിദ്ദിഖ് കാപ്പന് ഇതുവരെയും ജയിലില്‍ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകള്‍ സ്വീകരിച്ച വിദേശ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടാണ് കാപ്പനെതിരെയും ഇ.ഡി കേസെടുത്തിരിക്കുന്നത്. വിദേശത്ത് നിന്ന് ലഭിച്ച ഒന്നര കോടിയിലധികം രൂപ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും ദില്ലി കലാപത്തിനും വിനിയോഗിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here