Pathonpatham Noottandu: രണ്ടാം ആഴ്ചയിലും റെക്കോര്‍ഡ് കളക്ഷനുമായി പത്തൊന്‍പതാം നൂറ്റാണ്ട്

വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി തിയറ്ററില്‍ മുന്നേറുകയാണ്. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആദ്യ ആഴ്ചയില്‍ 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് കളക്ഷനാണിത്.

തിരുവോണ ദിവസമായ സെപ്തംബര്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്. ലോകത്താകമാനം അഞ്ഞൂറിലധികം തീയറ്ററുകളിലായാണ് എത്തിയത്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തി. കേരളത്തില്‍ ആദ്യ ആഴ്ചയേക്കാള്‍ കൂടുതല്‍ തിരക്ക് രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ ഉണ്ട്.

ചിത്രത്തിന്റെ മികച്ച വിജയത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. രണ്ടാമത്തെ ആഴ്ചയിലും കൂടുതല്‍ ആവേശത്തോടെ പത്തൊന്‍പതാം നൂറ്റാണ്ട്. പ്രേക്ഷകര്‍ സ്വികരിക്കുന്നു എന്നതില്‍ ഏറെ സന്തോഷം.. സിനിമ വിജയിച്ചു എന്നതിനോടൊപ്പം പുതിയൊരു ആക്ഷന്‍ ഹീറോയെ മലയാളസിനിമയ്കു സമ്മാനിച്ചു എന്നതിലാണ് ഏറെ സന്തോഷം.. ഒപ്പം തന്നെ നിര്‍മ്മാതാവായ ഗോകുലം ഗോപാലേട്ടനെ പോലെ തന്‍േടവും, കലാഹൃദയവുമുള്ള ഒരു വ്യക്തിത്വത്തിന്റെ വിജയം കൂടിയാണിത് എന്നാണ് അദ്ദേഹം കുറിച്ചത്.

ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായികനായി എത്തുന്നത്. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News