മധ്യപ്രദേശ് കൂട്ടബലാൽസംഗം; പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി സർക്കാർ

പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ രേവയിലാണ് 16കാരിയെ ആറുപേർ ചേർന്ന് ബലാൽസംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ് അധികൃതർ പൊളിച്ചത്. ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും നടപടി തുടങ്ങി.

അതേസമയം, അഷ്ടഭുജി ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയെ ആറുപേർ ചേർന്ന് ആക്രമിച്ച ശേഷം ബലാൽസംഗം ചെയ്യുകയായിരുന്നു. ആറുപ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അ‍ഞ്ചുേപർ പൊലീസ് പിടിയിൽ ആയെന്നും ഒരാൾക്കായി തിരച്ചിൽ നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News