കളി കഴിഞ്ഞെത്തിയപ്പോള്‍ ക്രിക്കറ്റ് താരത്തിന്റെ മുറിയില്‍ പാമ്പ്

മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം വാര്‍ത്തകളില്‍ നിറയുന്നു. കളി കഴിഞ്ഞ് ഹോട്ടലിലെത്തി മുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട പാമ്പിന്റെ ദൃശ്യമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കൊല്‍ക്കത്തയില്‍ ലെജന്റസ് ലീഗ് ക്രിക്കറ്റ് കളിക്കിടെയാണ് സംഭവം.

ഇത് ഏത് ഇനം പാമ്പാണ്, ആര്‍ക്കെങ്കിലും അറിയുമോ?, എന്ന അടിക്കുറിപ്പോടെയാണ് മിച്ചല്‍ ഈ ചിത്രം പങ്കുവച്ചത്. വിരമിച്ച മുതിര്‍ന്ന താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റമാണ് ലെജന്റ്സ് ക്രിക്കറ്റ് ലീഗ്. ഇന്ത്യാ കാപിറ്റല്‍സിന് വേണ്ടിയാണ് മിച്ചല്‍ കളിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം ഏഴായിരത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. നിരവധി രസകരമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News