ഗവർണറുടേത് പാളിപ്പോയ രാഷ്ട്രീയ നീക്കം : ഡോ.സെബാസ്റ്റ്യൻ പോൾ | Sebastian Paul

ഗവർണറുടേത് പാളിപ്പോയ രാഷ്ട്രീയ നീക്കമെന്ന് നിയമ വിദഗ്ധനായ ഡോ. സെബാസ്റ്റ്യൻ പോൾ. ഗവർണറുടെ വാദങ്ങൾ ഭരണഘടനാപരമായി നില നിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് നടക്കരുത് എന്ന് ഭരണഘടനാ ശിൽപ്പികൾ ആഗ്രഹിച്ചോ അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എന്നും ഡോ. സെബാസ്റ്റ്യൻ പോൾ കൈരളി ന്യൂസിനോട് പറഞ്ഞു.

ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളത് ? ; എ കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അം​ഗം എ കെ ബാലൻ. ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു.മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം.

സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി. പാക് ചാരൻ എന്ന് ഭരണകക്ഷി എംഎൽഎയെ പറയാൻ എങ്ങനെ കഴിയുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമർശം ഇതു വരെ ആരും നടത്തിയിട്ടില്ല വെറും രാഷ്ട്രീയ ആരോപണം മാത്രമാണ് ഗവർണർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധമാണ്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും വിഷയം കൊണ്ടു വരണം. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവർണർ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News