സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍; പിടികൂടുന്ന ദൃശ്യം വൈറല്‍

മണ്‍സൂണ്‍ കാലത്ത് വീടുകളില്‍ പാമ്പുകള്‍ ഇഴഞ്ഞുകയറുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ സ്‌കൂട്ടിയില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ഒരു വര്‍ഷം മുന്‍പ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഇത് എവിടെയാണ് നടന്നത് എന്നകാര്യം വ്യക്തമല്ല. സ്‌കൂട്ടിയുടെ ഹാന്‍ഡിലില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖനെ പുറത്തെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കമ്പിവടി ഉപയോഗിച്ച് പാമ്പിനെ പുറത്തേയ്ക്ക് വരുത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.

തുടര്‍ന്ന് കുടിവെള്ളം നിറയ്ക്കുന്ന കാന്‍ ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്നതും കാണാം. എന്നാല്‍ പാമ്പിനെ പിടികൂടാന്‍ ഉപയോഗിക്കുന്ന ഇത്തരം രീതി അസാധാരണവും അപകടം ക്ഷണിച്ച് വരുത്തുന്നതുമാണെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.അതിനാല്‍ ഇത് ഒഴിവാക്കണമെന്നുമുള്ള മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News