V N Vasavan:’മല പോലെ വന്നത് എലി പോലെ പോയി’; ഗവര്‍ണക്കെതിരെ മന്ത്രി വിഎന്‍ വാസവന്‍

പദവിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. തെളിവുകള്‍ പുറത്തു വിടുമെന്ന് പറഞ്ഞിട്ട് ഒന്നും കണ്ടില്ല മല പോലെ വന്നത് എലി പോലെ പോയി എന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ആനയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ ചങ്ങലയ്ക്ക് ഇടാം, ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തു ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.

ഗവർണറുടേത് പാളിപ്പോയ രാഷ്ട്രീയ നീക്കം : ഡോ.സെബാസ്റ്റ്യൻ പോൾ

ഗവർണറുടേത് പാളിപ്പോയ രാഷ്ട്രീയ നീക്കമെന്ന് നിയമ വിദഗ്ധനായ ഡോ. സെബാസ്റ്റ്യൻ പോൾ. ഗവർണറുടെ വാദങ്ങൾ ഭരണഘടനാപരമായി നില നിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് നടക്കരുത് എന്ന് ഭരണഘടനാ ശിൽപ്പികൾ ആഗ്രഹിച്ചോ അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എന്നും ഡോ. സെബാസ്റ്റ്യൻ പോൾ കൈരളി ന്യൂസിനോട് പറഞ്ഞു.

ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളത് ? ; എ കെ ബാലൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അം​ഗം എ കെ ബാലൻ. ഗവർണറുടെ കയ്യിൽ എന്ത് രേഖയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഗവർണർ മലർന്ന് കിടന്ന് തുപ്പുന്നു.മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമർശം.

സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി. പാക് ചാരൻ എന്ന് ഭരണകക്ഷി എംഎൽഎയെ പറയാൻ എങ്ങനെ കഴിയുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമർശം ഇതു വരെ ആരും നടത്തിയിട്ടില്ല വെറും രാഷ്ട്രീയ ആരോപണം മാത്രമാണ് ഗവർണർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധമാണ്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും വിഷയം കൊണ്ടു വരണം. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവർണർ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News