ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി : എ എ റഹീം എം പി | A. A. Rahim

ഗവർണറുടെ വധ ഗൂഢാലോചന ആരോപണങ്ങൾ പരസ്പര വിരുദ്ധമെന്ന് എ എ റഹീം എം പി . അതിരുവിട്ട ആർഎസ്എസ് വിധേയത്വം മാത്രമായിരുന്നു വാർത്താസമ്മേളനം. ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി.ആർഎസ്എസ് വക്താവായിരിക്കാനല്ല ഗവർണറെ രാജ്ഭവനിൽ നിയോഗിച്ചിരിക്കുന്നത്.

ആർഎസ്എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവർണർ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സന്ദേശമെന്താണെന്നും എ എ റഹിം എം പി ചോദിച്ചു.കെ കെ രാഗേഷിനോടുള്ള ഗവർണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി.

കെ കെ രാഗേഷ് വധഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്ന ഗവർണറെക്കുറിച്ചു സഹതപിക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നടക്കുന്ന ആർഎസ്എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹീം എം പി പറഞ്ഞു.

അതേസമയം  പദവിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു.തെളിവുകള്‍ പുറത്തു വിടുമെന്ന് പറഞ്ഞിട്ട് ഒന്നും കണ്ടില്ല മല പോലെ വന്നത് എലി പോലെ പോയി എന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.ആനയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ ചങ്ങലയ്ക്ക് ഇടാം, ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തു ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News