നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്; എ വിജയരാഘവൻ

ഗവർണർ വിഷയത്തിൽ പ്രതികരിച്ച് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. തന്നെ നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് എ വിജയരാഘവൻ വ്യക്തമാക്കി.

ചാൻസലർ എന്ന നിലയിൽ അദ്ദേഹം നിർവഹിക്കേണ്ടത് അല്ല നിർവ്വഹിക്കുന്നതെന്നും ഗവർണർ തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായിട്ടാണ് രാജ് ഭവനെ ഉപയോഗിക്കുന്നതെന്നും
തൻ്റെ ഭരണഘടനാ പരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇന്നത്തെ വാർത്ത സമ്മേളനത്തിലൂടെ ഗവർണറുടെ സംഘ പരിവാർ വിധേയത്വം കൂടുതൽ വ്യക്തമാക്കുകയാണ് ചെയ്തത്. ഗവർണർ പുറത്ത് വിട്ട ദൃശ്യങ്ങളിൽ അസാധാരണമായി ഒന്നും തന്നെ ഇല്ല
ആരോപിക്കപ്പെടുന്ന പോലെ ഒന്നും ഇന്ന് രാജ്ഭവനിൽ വച്ചുനടന്ന പത്രസമ്മേളനത്തിൽ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അതിനിടെ ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്. കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാകേഷ് അന്ന് എം പി ആയിരുന്നു. ആർ എസ് എസ് വ്യക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണ്. ഗവർണർ ആർഎസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് സർക്കാർ മറുപടി നൽകുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News