ഗവർണർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു : ബൃന്ദാ കാരാട്ട് | Brinda Karat

ഗവർണർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് ബൃന്ദാ കാരാട്ട്.കേരളത്തിലെ ജനങ്ങൾ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്.ഗവർണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം.ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

അതേസമയം ഗവർണറുടെ വധ ഗൂഢാലോചന ആരോപണങ്ങൾ പരസ്പര വിരുദ്ധമെന്ന് എ എ റഹീം എം പി . അതിരുവിട്ട ആർഎസ്എസ് വിധേയത്വം മാത്രമായിരുന്നു വാർത്താസമ്മേളനം. ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി.

ആർഎസ്എസ് വക്താവായിരിക്കാനല്ല ഗവർണറെ രാജ്ഭവനിൽ നിയോഗിച്ചിരിക്കുന്നത്.ആർഎസ്എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവർണർ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സന്ദേശമെന്താണെന്നും എ എ റഹിം എം പി ചോദിച്ചു.കെ കെ രാഗേഷിനോടുള്ള ഗവർണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി.

കെ കെ രാഗേഷ് വധഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്ന ഗവർണറെക്കുറിച്ചു സഹതപിക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നടക്കുന്ന ആർഎസ്എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹീം എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here