ഗവർണറുടെ പത്രസമ്മേളനം കോടതിക്ക് മുൻപാകെ വന്നാൽ ‘പ്രൊഫ ഇർഫാൻ നോക്കി….. മറ്റുള്ളവർ പിച്ചാൻ പ്ലാനിട്ടു….’ എന്നൊക്കെയുള്ള പരിപാടിയ്ക്ക് പിഴയിട്ടു കേസ് മടക്കും | Dr.John Brittas MP

ഗവർണറുടെ ഇന്നത്തെ നീണ്ട പത്രസമ്മേളനം ഏതെങ്കിലും കോടതിക്ക് മുൻപാകെ വന്നാൽ ‘പ്രൊഫ ഇർഫാൻ നോക്കി….. മറ്റുള്ളവർ പിച്ചാൻ പ്ലാനിട്ടു….’ എന്നൊക്കെയുള്ള പരിപാടിയ്ക്ക് പിഴയിട്ടു കേസ് മടക്കുമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി. സമയം മെനക്കെടുത്തിയതിന് ചാനലുകാരും പ്രേക്ഷകരും കേസ് കൊടുക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കാൻ കൊണ്ടുവന്ന പൗരത്വ നിയമമായിരുന്നു അന്നത്തെ പ്രതിഷേധത്തിനുള്ള പശ്ചാത്തലം. ഗവർണറുടെ പദവി വിട്ടു ചരിത്ര സമ്മേളന പ്രതിനിധികളോട് വെല്ലുവിളിയുടെ ഭാഷയിൽ സംസാരിച്ചതാണ് പ്രശ്നത്തിനുള്ള കാരണമെന്ന് രാജ്ഭവൻ പ്രദർശിപ്പിച്ച വീഡിയോ അടിവരയിടുന്നുണ്ടെന്നും ഡോ.ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധം തന്നെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഒന്നാണെന്നാണ് ഗവർണർ ഇന്ന് പറഞ്ഞത്. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് ഇവ spontaneous ആയിരുന്നു എന്ന് പകൽപോലെ വ്യക്തമാകും. വന്ദ്യവയോധികനായ പണ്ഡിതൻ പ്രൊഫ ഇർഫാൻ ഹബീബിനെ ‘ക്രിമിനൽ’ ആക്കാൻ ഗവർണർ കാണിച്ച ദൃശ്യങ്ങളിൽ പ്രൊഫ ഇർഫാന്റെ ദീപ്തമായ മുഖമാണ് കാണുന്നത്!

പ്രൊഫ ഇർഫാൻ എന്തിന് 35 മിനിറ്റു സംസാരിച്ചു എന്ന ചോദ്യം വലിയ അപരാധം പോലെ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയിലെ എണ്ണം പറഞ്ഞ ചരിത്രകാരൻ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ അധ്യക്ഷൻ…. ലോകത്തിലെ തന്നെ അക്കാദമിക് മേഖലയ്ക്ക് അഭിമാനമായ അദ്ദേഹം അര മണിക്കൂർ കണ്ണൂർ വന്നു സംസാരിച്ചു എന്നതല്ലേ പ്രശംസിക്കപ്പെടേണ്ടത് ?

ഇന്ത്യൻ രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കാൻ കൊണ്ടുവന്ന പൗരത്വ നിയമമായിരുന്നു അന്നത്തെ പ്രതിഷേധത്തിനുള്ള പശ്ചാത്തലം. ഗവർണറുടെ പദവി വിട്ടു ചരിത്ര സമ്മേളന പ്രതിനിധികളോട് വെല്ലുവിളിയുടെ ഭാഷയിൽ സംസാരിച്ചതാണ് പ്രശ്നത്തിനുള്ള കാരണമെന്ന് രാജ്ഭവൻ പ്രദർശിപ്പിച്ച വീഡിയോ അടിവരയിടുന്നു.

ഇനി പ്രൊഫ ഇർഫാൻ നൽകിയ വിശദീകരണം കൂടി കേൾക്കാം: ”യഥാർത്ഥത്തിൽ മൗലാന ആസാദിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. അതിനിടയിൽ അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് പറയാൻ തുടങ്ങി. മൗലാന ആസാദ് ചെയ്ത കാര്യങ്ങൾ ഗാന്ധി ചെയ്തതാണെന്ന തരത്തിൽ ചരിത്രം തെറ്റിച്ചുപറഞ്ഞു. അപ്പോഴാണ് ഞാൻ പറഞ്ഞത് നിങ്ങൾ ഗോഡ്സെയെക്കുറിച്ച് പറയുന്നതാണ് നല്ലതെന്ന്. കാരണം ബിജെപിയെ പിന്തുണയ്ക്കുന്നയാളാണ് ഗവർണർ. അവരുടെ എംപിയാണ് ഗോഡ്സെ ദേശഭക്തനാണെന്ന് പറഞ്ഞത്”

ചരിത്ര കോൺഗ്രസിലെന്തിനാണ് രാഷ്ട്രീയമെന്ന് ചോദിച്ചവരോട് ഇർഫാൻ ഹബീബിന്റെ മറുപടി ഇങ്ങനെ: ”രാഷ്ട്രീയവും ചരിത്രവും നിങ്ങൾക്ക് ഇഴപിരിക്കാനാകില്ല. നിങ്ങൾ ഇന്റർനെറ്റ് വിച്ഛേദിച്ചാലും വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടാലും കുട്ടികൾ പഠിച്ചുകൊണ്ടേയിരിക്കും. അത് കശ്മീരായാലും ജാമിയ മിലിയയായാലും ജെഎൻയു ആയാലും അലിഗഢ് ആയാലും”.

ഗവർണറുടെ നീണ്ട പത്രസമ്മേളനം ഏതെങ്കിലും കോടതിക്ക് മുൻപാകെ വന്നാൽ ‘പ്രൊഫ ഇർഫാൻ നോക്കി….. മറ്റുള്ളവർ പിച്ചാൻ പ്ലാനിട്ടു….’ എന്നൊക്കെയുള്ള പരിപാടിയ്ക്ക് പിഴയിട്ടു കേസ് മടക്കും. സമയം മെനക്കെടുത്തിയതിന് ചാനലുകാരും പ്രേക്ഷകരും കേസ് കൊടുക്കാനും സാധ്യതയുണ്ട് .

അതെ, ഗവർണർ പറഞ്ഞതുപോലെ.. അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് പോകണം. രാജിവെച്ചു ഇവിടെ തന്നെ മൽസരിക്കുക.. ലോകസഭാ തെരെഞ്ഞെടുപ്പിന് ഒന്നരവർഷമേയുള്ളൂ . സുരേന്ദ്രൻ സമ്മതിച്ചില്ലെങ്കിൽ സ്വന്തം സംസ്ഥാനമായ ഉത്തർപ്രേദശിൽ ഭാഗ്യം നോക്കുക – യോഗി അടുപ്പിക്കാൻ ഇടയില്ല!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News