Amarinder Singh: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് അമരീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇന്നു രാവിലെ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമാണ് അമരീന്ദറുടെ ലയനവും.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍, പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് അമരീന്ദറും വലിയൊരു സംഘം നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറില്‍നിന്ന് അംഗത്വം സ്വീകരിച്ചു. അമരീന്ദറിനൊപ്പമുള്ള മുന്‍ സ്പീക്കര്‍ അജയ്‌സിങ് ഭട്ടി അടക്കം എംഎല്‍എമാരും 2 എംപിമാരും ബിജെപിയില്‍ ചേര്‍ന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിക്കൊപ്പം ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഒരു മണ്ഡലം പോലും നേടാന്‍ അമരീന്ദറിന് കഴിഞ്ഞിരുന്നില്ല. സ്വന്തം മണ്ഡലമായ പട്യാല അര്‍ബന്‍ പോലും ജയിക്കാന്‍ അമരീന്ദറിനു സാധിച്ചില്ല.

നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനില്‍നിന്ന് അടുത്തിടെയാണ് അമരീന്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News