11 പ്രതികൾ കോടതിയിൽ കീഴടങ്ങി | Attappadi Madhu Case

അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികൾ കോടതിയിൽ കീഴടങ്ങി.പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.

വൈകിട്ടോടെയാണ് മധു വധക്കേസിലെ 11 പ്രതികൾ മണ്ണാർക്കാട് എസ് സി എസ് ടി കോടതിയിൽ കീഴടങ്ങിയത്. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ. ഹൈക്കോടതി വിധിയിൽ ഏറെ സന്തോഷമുണ്ടെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.

അതേസമയം കോടതി നടപടികൾ വീഡിയോ ചിത്രീകരിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹർജി നൽകി.36 സാക്ഷി വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത് താൻ അല്ല എന്ന് പറഞ്ഞ സാഹചര്യത്തിൽ വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജിയും പ്രോസിക്യൂഷൻ സമർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News