ADVERTISEMENT
എലിസബത്ത് രാജ്ഞിക്ക് വിട നൽകി ലോകം. പത്ത് ദിവസത്തോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷമാണ് രാജ്ഞിയുടെ മൃതദേഹം വിൻസ്ഡറിൽ അടക്കം ചെയ്തത്. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം.
എലിസബത്ത് രാജ്ഞിക്ക് ഹൃദയഭാരത്തോടെ ബ്രിട്ടൻ യാത്രാമൊഴി നൽകി. സെപ്തംബർ 8ന് അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ബക്കിംങ്ഹാം കൊട്ടരത്തിലെത്തിച്ചു. തുടർന്ന് പത്ത് ദിവസത്തെ അന്ത്യ കർമ്മങ്ങൾക്ക് ശേഷമാണ് ശവസംസ്കാര ചടങ്ങ് വെസ്റ്റ്മിൻസ്റ്റർ ആബെയിൽ നടന്നത്.
10 ലക്ഷത്തോളം പേരാണ് സംസ്കാരച്ചടങ്ങിനായി ലണ്ടനിലെത്തിയത്. രാജ്ഞിയുടെ മരണ വാർത്ത അറിഞ്ഞതു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു.250 അധിക ട്രെയിൻ സർവീസുകളാണ് രാജ്ഞിയുടെ ശവസംസ്കാരത്തോട് അനുബന്ധിച്ച് ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
2012 ലെ ലണ്ടൻ ഒളിംപിക്സിനു ശേഷം പൊതുഗതാഗതശേഷി രാജ്യത്ത് ഇത്രയും വർധിക്കുന്നത് ഇതാദ്യമായാണ്. വിൻഡ്സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങളും റദ്ദ് ചെയ്തു.
യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം പ്രദർശനം ചെയ്തു. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരത്തോളം വരുന്ന പൊതുജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ച് രാഷ്ട്ര തലവൻമാരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി നൂറിലേറെ ലോകനേതാക്കൾ സംസ്കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിരുന്നു.സംസ്കാര ചടങ്ങിനൊടനുബന്ധിച്ച് ബ്രിട്ടനിലിന്ന് പൊതു അവധി പ്രഖ്യാപിച്ചു. രാത്രി 8 ന് രാജ്യം ഒരു മിനിറ്റ് മൗനാചരണം നടത്തും. സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം. 7 പതിറ്റാണ്ടിൻറെ ചരിത്രമാണ് ഇന്ന് ബ്രിട്ടനിലെ വിൻഡ്സർ ചർച്ചിൽ അസ്തമിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.