ബി ജെ പി അജണ്ടകള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു : സീതാറാം യെച്ചൂരി | Sitaram Yechury

ബി ജെ പി അജണ്ടകള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നുവെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പി ഇതര സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

അതേസമയം ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്.

ഗവര്‍ണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം.ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയാണ് ഗവര്‍ണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

അതിനിടെ, ഗവര്‍ണറുടെ വധഗൂഢാലോചന ആരോപണങ്ങള്‍ പരസ്‌പര വിരുദ്ധമെന്ന് എ എ റഹീം എം പി പറഞ്ഞു . അതിരുവിട്ട ആര്‍എസ്എസ് വിധേയത്വം മാത്രമായിരുന്നു വാര്‍ത്താസമ്മേളനം. ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ തന്റെ പദവിയെ കളങ്കപ്പെടുത്തിയെന്നും റഹീം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News