രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കാന്‍ അണിയറ നീക്കം സജീവം | Rahul Gandhi

രാഹുൽ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കവുമായി കൂടുതൽ സംസ്ഥാനങ്ങൾ.രാജസ്ഥാൻ, ഛത്തീസ്ഗഡ് പിസിസികൾക്ക് പുറമെ ബീഹാര്‍, തമിഴ്‌നാട് പിസിസികളും രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കി.

അതിനിടെ മറുനീക്കവുമായി ശശി തരൂർ സോണിയ ഗാന്ധിയെ കണ്ടു.നെഹ്റു കുടുംബത്തിന് പുറത്തുനിന്നും അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും തെരഞ്ഞെടുപ്പ് സുതാര്യത അട്ടിമറിച്ചു രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.

രാജസ്ഥാൻ, ഛത്തീസ്ഗഡ് പിസിസികൾക്ക് പുറമെയാണ് ബീഹാർ, തമിഴ്‌നാട് പിസിസികളും പ്രമേയം പാസാക്കിയത്.ജമ്മു, ഹിമാചൽ പിസിസികളിലും പ്രമേയം അവതരിപ്പിക്കും.അതിനിടെയാണ് മറുനീക്കവുമായി ജി 23 നേതാക്കളിലെ പ്രമുഖനും, തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകളും നൽകുന്ന ശശി തരൂർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

തെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് വിവരം.അധ്യക്ഷ സ്ഥാനത്തേക്ക് പൊതു സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തരൂർ താല്പര്യപ്പെടുന്നത്. ജി 23 നേതാക്കളുടെ പിന്തുണ തരൂരിന് ഉണ്ട്. അതേ സമയം രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള പേരുകളിലേക്ക് നേതൃത്വം കടക്കുകയുള്ളു.
നാളെ മുതൽ എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News