പ്രതിഷേധക്കാരെ തടയരുതെന്ന് ആവശ്യപ്പെട്ടത് ഗവര്‍ണര്‍ തന്നെ ! നിര്‍ണായക ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്…

വാർത്താ സമ്മേളനത്തിൽ ഗവർണ്ണർ നടത്തിയ ആരോപണങ്ങൾ തെറ്റെന്ന് വ്യക്തമാകുന്ന ചരിത്ര കോൺഗ്രസ്സ് ദൃശ്യങ്ങൾ പുറത്ത്.മുൻകൂട്ടി തയ്യാറാക്കിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയതെന്ന ആരോപണവും കെ കെ രാഗേഷ് പോലീസിനെ തടഞ്ഞു എന്ന ആരോപണവുമാണ് പൊളിഞ്ഞത്.

പ്രതിഷേധക്കാർ കയ്യിലുണ്ടായിരുന്ന പുസ്തകത്തിൽ നിന്നും പേപ്പർ കീറിയെടുത്ത് തത്സമയം പ്ലക്കാർഡുണ്ടാക്കുന്നതും കെ കെ രാഗേഷ് വേദിയിൽ നിന്നും ഇറങ്ങി പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.പ്രതിഷേധക്കാരെ ശല്യപ്പെടുത്തരുതെന്ന് എന്ന് ഗവർണർ പോലീസിന് നിർദ്ദേശം നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രതിഷേധക്കാരെ ശല്യം ചെയ്യരുത് അവർ പ്രതിഷേധിക്കട്ടെയെന്ന് ഗവർണ്ണർ പറയുന്നതാണ് ഈ ദൃശ്യങ്ങൾ.ചരിത്രകോൺഗ്രസ്സിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഗവർണ്ണറുടെ ആരോപണങ്ങൾ തെറ്റാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം.മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് നൂറുകണക്കിന് പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത് എന്നായിരുന്നു ഗവർണ്ണറുടെ ആരോപണം.എന്നാൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് ഗവർണ്ണർ പ്രസംഗിച്ചതിന് ശേഷമാണ് സദസ്സിൽ നിന്ന് പ്രതിഷേധം ഉയർന്നത്.

പ്രതിനിധികൾ കയ്യിലുണ്ടായിരുന്ന പുസ്തകത്തിൽ നിന്നും പേപ്പർ കീറിയെടുത്ത് തത്സമയം പ്ലക്കാർഡുണ്ടാക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് കെ കെ രാഗേഷ് തടഞ്ഞു എന്നായിരുന്നു മറ്റൊരു ആരോപണം.എന്നാൽ കെ കെ രാഗേഷ് വേദിയിൽ നിന്നും സദസ്സിലേക്കിറക്കി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നത് കെ കെ രാഗേഷ്തടഞ്ഞു എന്ന ആരോപണം തെറ്റെന്ന് വ്യക്തമാകുന്നതാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News