ആര്‍ എസ് എസ്സിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍

വാർത്താ സമ്മേളനത്തിൽ ആർ എസ് എസ്സിനെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാ‍ഴ്ച നടത്തിയതിനെ ന്യായീകരിച്ച ഗവർണർ, മോഹൻ ഭാഗവതിനെ വീണ്ടും കാണുമെന്നും പറഞ്ഞു.സംഘപരിവാർ സംഘടനയായ പ്രജ്ഞാവാഹക് ഗുവാഹത്തിയിൽ നടത്തുന്ന ലോക്മന്ഥൻ
സമ്മേളനത്തിൽ ഗവർണർ പങ്കെടുക്കും.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണ്ണായക
തെളിവുകൾ പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാന് തന്നെ വാർത്താസമ്മേളനം തിരിച്ചടിയായി . കണ്ണൂർ ചരിത്ര കോൺഗ്രസിനിടെ വധശ്രമം നടന്നു എന്ന് ആരോപിച്ച ഗവര്‍ണർക്ക് തെളിവുകൾ ഒന്നും മുന്നോട്ട് വക്കാനായില്ല . നിയമനടപടികൾക്ക് ഒന്നും തയ്യാറല്ലെന്ന് പറഞ്ഞ ഗവർണർ മാധ്യമങ്ങൾ വിഷയം അന്വേഷിക്കട്ടയെന്ന് ആവശ്യപ്പെട്ടു.

കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന വധശ്രമത്തിൻറെ കൂടുതൽ തെ‍ളിവുകൾ, ഒപ്പം മുഖ്യമന്ത്രി സർവകലാശാല വിഷയത്തിൽ നടത്തിയ അനധികൃത ഇടപെടലിൻറെ തെളിവ്. ഇതാണ് ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് പറഞ്ഞ കാര്യങ്ങൾ. കാണിച്ച ദൃശ്യങ്ങൾ തന്നെ ഗവർണറുടെ വാദങ്ങൾ പെളിച്ചാണ് വാർത്താസമ്മേളനത്തിൽ തുടക്കത്തിൽ തന്നെ കണ്ടത്. ചരിത്ര കോൺഗ്രസിനിടെ വധശ്രമം തെളിയിക്കാനാകാത്ത ഗവർണർ, ഇതിൽ നിയമ നടപടി സ്വീകരിക്കുമൊയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും വിചിത്രമായി.

നിരന്തരം അ‍ഴിമതിക്കെതിരെ പോരാടുന്നു എന്നവകാശപ്പെടുന്ന ഗവർണർ പക്ഷെ തനിക്കെതിരെ ഉയർന്ന ജെയ്ൻ ഹവാല ഇടപാടിലെ പുതിയ വെളിപ്പെടുത്തലിലെ ചോദ്യത്തിൽ പ്രകോപിതനായി.ഗവർണറുടെ വാദങ്ങൾ എല്ലാം അപ്രസ്കതമാക്കുന്നതായിരുന്നു വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News