
തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുരേഷ് ഗോപി ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തി അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് അമ്പത് ശതമാനം ഇളവുണ്ട്. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിച്ചു.
നാല്‍പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാവുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത്തവണ അത്രയും കസേരകള്‍ ഉണ്ടാവില്ല. കുറെയധികം കസേരകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു. ചിലവ് കുത്തനെ ഉയര്‍ന്നതുകൊണ്ട് ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചു. നേരത്തെ നടന്ന മത്സരങ്ങള്‍ക്ക് ഈടാക്കിയതിനെക്കാള്‍ കൂടുതലാണ് ഇത്തവണ.
അപ്പര്‍ ടയര്‍ ടിക്കറ്റിന് ആയിരത്തിയഞ്ഞൂറ് രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് അമ്പത് ശതമാനം ഇളവില്‍ എഴുന്നൂറ്റിയമ്പത് രൂപക്ക് ടിക്കറ്റ് വാങ്ങാം. അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയെ ടിക്കറ്റ് വാങ്ങാന്‍ കഴിയൂ. ഒരു മെയില്‍ ഐഡി ഉപയോഗിച്ച് മൂന്ന് ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.പവലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം ആറായിരം രൂപയുമാണ്.പേടിഎം ഇന്‍സൈഡര്‍ വഴിയും അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് വില്‍പ്പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ ആദരിച്ചു. സഞ്ജുവിൻ്റെ കായിക ജീവിതത്തെക്കുറിച്ചുള്ള ലഘു ചിത്രവും പുറത്തിറക്കി.കഴിവുണ്ടായിട്ടും സഞ്ജു സാംസൺ പലയിടത്തും തഴയപ്പെട്ടെന്ന് മുൻ എംപി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
മത്സരത്തിനായി ഇരുടീമുകളും ഈ മാസം 26ന് തിരുവനന്തപുരത്തെത്തും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെസിഎ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here