അശോക് ഗെലോട്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥി | Ashok Gehlot

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെലോട്ട് ഔദ്യോഗിക സ്ഥാനാർത്ഥി.26 ന് അശോക് ഗെലോട്ട് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന.ശശി തരൂരിന് സോണിയാ ഗാന്ധി പച്ചക്കൊടി നൽകിയതോടെ ഗെലോട്ട്-തരൂർ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയ ഗാന്ധി അറിയിച്ചിരുന്നു. ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. രാഹുൽ അധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കിൽ മത്സരിക്കാൻ തരൂർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയാകാനുള്ള നീക്കത്തിൻറെ ഭാഗമായി തരൂർ പല നേതാക്കളോടും സംസാരിച്ചിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി തരൂർ എം പി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലി ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാൽ തരൂർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ശശി തരൂർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും മത്സരത്തിന് പച്ച കൊടി വീശുന്നതും.

അതേസമയം, മഹാരാഷ്ട്ര, ജമ്മുകശ്മീർ, യുപി കോൺഗ്രസ് ഘടകങ്ങൾ കൂടി രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജാറാത്ത് ഘടകങ്ങൾ രാഹുൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പ്രമേയം പാസാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News