സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും | Sidheeq Kappan

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നൗവിലെ പ്രത്യേക ഇ.ഡി കോടതി മാറ്റിവെച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും .

യു.എ.പി.എ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയെങ്കിലും ഇ.ഡി കേസുള്ളതിനാൽ സിദ്ദിഖ് കാപ്പന് ഇതുവരെയും ജയിലിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനകൾ സ്വീകരിച്ച വിദേശ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടാണ് കാപ്പനെതിരെയും ഇ.ഡി കേസെടുത്തിരിക്കുന്നത്.

വിദേശത്ത് നിന്ന് ലഭിച്ച ഒന്നര കോടിയിലധികം രൂപ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും ദില്ലി കലാപത്തിനും വിനിയോഗിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here