വൈറലായി അന്റാർട്ടിക്കയിലെ ഓണം | Antarctica

മനുഷ്യർ എവിടെയൊക്കെയുണ്ടോ അവിടെ മലയാളിയുണ്ട്. മലയാളി ഉള്ളിടത്തൊക്കെയുണ്ട് ഓണവും ഒരുമയുടെ ആഘോഷവും.അന്റാർട്ടിക്കയിലെ മൈനസ് 25 ഡിഗ്രി തണുപ്പിൽ മഞ്ഞിൻ പരപ്പിനു മുകളിൽ ഓണക്കളം തീർത്ത് ആഘോഷമൊരുക്കിയത് ഇന്ത്യയുടെ 41-ാമത് അന്റാർട്ടിക്ക പര്യവേക്ഷണ സംഘത്തിലെ അഞ്ച് മലയാളികൾ.

തെങ്ങും ചുണ്ടൻവള്ളവും നിറഞ്ഞുനിൽക്കുന്ന കേരളത്തനിമയുള്ള ഓണക്കളത്തിൽ പൂക്കളും ഇലകളും ഇടാനായില്ല. മഞ്ഞു മൂടിയ അന്റാർട്ടിക്കയിൽ എവിടെ കിട്ടാനാണ് ഇലകളും പൂക്കളും!

രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് മഞ്ഞിൻ പരപ്പിനു മുകളിൽ ഓണക്കളം വരച്ചെടുത്തത്. കടുപ്പമേറിയ ഐസ് പാളികൾക്കു മുകളിൽ ചുറ്റികയും സ്‌ക്രൂ ഡ്രൈവറുമുപയോഗിച്ച് ശില്പം കൊത്തിയെടുക്കുന്നതു പോലെയാണ് അത്തക്കളം തീർത്തത്. ഉത്രാട നാളിലാണ് അന്റാർട്ടിക്കയിൽ ഓണക്കളം ഒരുങ്ങിയത്.

ഐസിനു മുകളിലെ ഓണക്കളം മൂന്നു ദിവസത്തിലധികം കേടുകൂടാതെ നിൽക്കും. മൈനസ് 25 ഡിഗ്രി തണുപ്പിൽ 15 മിനിറ്റ്‌ ഇടവേളകളിൽ ശരീരം ചൂടുപിടിച്ചുകൊണ്ടാണ് ശ്രമകരമായി ഓണക്കളം പൂർത്തീകരിച്ചത്.22 അംഗങ്ങളുള്ള ഗവേഷക സംഘത്തിൽ അഞ്ചു മലയാളികളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here