ഗവർണറെ വിമർശിച്ച് ദേശാഭിമാനിയും ജനയുഗവും
ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം മുഖ പത്രം ദേശാഭിമാനിയും, സിപിഐ മുഖപത്രം ജനയുഗവും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വിറ്റയാളെന്ന് ദേശാഭിമാനി.
നിലപാട് വിറ്റാണ് ഗവർണർ ബിജെപിയിലെത്തിയത്. ജെയിൻ ഹവാല കേസിൽ ഗവർണർ മുഖ്യ പ്രതിയെന്നും ദേശാഭിമാനി എഡിറ്റോറിയൽ ലേഖനത്തിൽ വിമർശനം. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ഗവർണർ മതി മറക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
ഗവർണർ മനോനില തെറ്റിയ ആളെപോലെ പ്രവർത്തിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ഗവർണറുടെ വാർത്താ സമ്മേളനം പൊയ് വെടിയായിരുന്നെന്നും, ഗവർണറുടെ RSS ബന്ധത്തിൻറെയും, കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും തെളിവാണ് വാർത്താ സമ്മേളനമെന്നും ജനയുഗം പറയുന്നു.
ADVERTISEMENT
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യാ തലത്തിൽ സി പി ഐ എം ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അഖിലേന്ത്യാ തലത്തിൽ സി പി ഐ എം ഇന്ന് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ പരിപാടി
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഇ. കെ നായനാർ പാർക്കിലാണ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കർഷകത്തൊഴിലാളികളും കർഷകരും ട്രേഡ് യൂണിയൻ പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.