അതിക്രമം കാട്ടിയ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ മിണ്ടാതെ ഗവര്‍ണര്‍ | Governor

ചരിത്ര കോൺഗ്രസിൽ ആസൂത്രിത അതിക്രമം കാട്ടിയ കോൺഗ്രസ്സുകാർക്കെതിരെ ഗവർണ്ണർക്ക് മിണ്ടാട്ടമില്ല.ചരിത്ര കോൺഗ്രസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് കൂടാതെ കോൺഗ്രസ്സ് പ്രവർത്തകർ മൂന്ന് സ്ഥലങ്ങളിൽ ഗവർണ്ണറെ അന്ന് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇത് മറച്ച് വച്ചാണ് ഗവർണ്ണറെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണവും. ചരിത്ര കോൺഗ്രസ്സ് വേദിയിലുണ്ടായത് ഗവർണ്ണറുടെ പ്രകോപന പ്രസംഗത്തെ തുടർന്നുണ്ടായ സ്വാഭാവിക പ്രതിഷേധം.ഇതിനെയാണ് ഗവർണ്ണർ ആസൂത്രിത അതിക്രമമെന്നും വധശ്രമമെന്നും ആരോപണം ഉന്നയിച്ചത്.

എന്നാൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണ്ണറെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാട്ടിയത് കോൺഗ്രസ്സുകാർ.ഈ ആസൂത്രിത അതിക്രമത്തിനെതിരെ ഗവർണ്ണർക്ക് മിണ്ടാട്ടമില്ല. ചരിത്ര കോൺഗ്രസ്സിൻ്റെ തുടക്കം മുതൽ തന്നെ കോൺഗ്രസ്സ് എതിർപ്പ് ഉയർത്തിയിരുന്നു. സംഘാടക സമിതിയുമായി സഹകരിക്കില്ല എന്നും വ്യക്തമാക്കി.

ഉദ്ഘാടനം ചെയ്യാൻ എത്തുന്ന ഗവർണറെ തടയും എന്ന് പരസ്യമായി പ്രഖ്യാപിച്ചു.മൂന്ന് സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഗവർണ്ണറെ കരിങ്കൊടി കാട്ടി. ഈ സംഭവങ്ങളിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ മൂന്ന് കേസുകളുണ്ട്.

വിശിഷ്ടാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കെ സുധാകരൻ എംപി ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.ഈ ആസൂത്രിത സംഭവങ്ങൾക്കെതിരെ ഒരു തവണ പോലും ഗവർണ്ണർ പ്രതികരിച്ചില്ല. കോൺഗ്രസ്സ് നേതാക്കളും ഇതെല്ലാം മറന്നാണ് ഗവർണ്ണറെ പിന്തുണച്ച് രംഗത്തെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here