ദേശീയ യൂത്ത് മീറ്റ് : കേരളത്തിന് രണ്ട് സ്വർണം | Youth Meet

ദേശീയ യൂത്ത് മീറ്റിന്റെ (അണ്ടർ 18) അവസാനദിനം കേരളത്തിന് രണ്ട് സ്വർണവും ഒരു വെള്ളിയും. മൂന്നുദിവസത്തെ മീറ്റിൽ കേരളത്തിനാകെ നാല് സ്വർണവും അഞ്ച് വെള്ളിയും കിട്ടി.

ഹരിയാന ആറുവീതം സ്വർണവും വെള്ളിയും ഒമ്പത് വെങ്കലവും സ്വന്തമാക്കി. ഉത്തർപ്രദേശിന് അഞ്ച് സ്വർണമടക്കം 14 മെഡലുണ്ട്. മഹാരാഷ്ട്രയ്‌ക്ക് അഞ്ച് സ്വർണവും ആറ് വെള്ളിയും. തമിഴ്നാട് നാല് സ്വർണവും ആറ് വെള്ളിയുമടക്കം 17 മെഡലുമായാണ് മടങ്ങിയത്.

പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കേരളത്തിന്റെ വി എസ് അനുപ്രിയ 14.96 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. ആൺകുട്ടികളുടെ മെഡ്‌ലേ റിലേയിൽ സംഗീത്, അഭിറാം, കണ്ണൻ, ആദിൽ എന്നിവർ അടങ്ങിയ ടീം സ്വർണം നേടി. ആൺകുട്ടികളുടെ ഹൈജമ്പിൽ മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് മുഹസിൻ 1.95 മീറ്റർ ചാടി വെള്ളി നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News