കരിപ്പൂരിൽ വൻ സ്വർണവേട്ട ; മൂന്നുപേർ പിടിയിൽ

കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും .

1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന വയനാട് സ്വദേശി ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവർ പിടിയിൽ ആയി .

ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തു.

വിഴിഞ്ഞം മുക്കോലയിൽ തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു

വിഴിഞ്ഞം മുക്കോലയിൽ തലയ്ക്ക് അടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശി കന്താർ ലോഹർ(40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരാണ് പ്രതികൾ എന്ന് സംശയിക്കുന്നു.

ശനിയാഴ്ച രാത്രി നടന്ന സംഘട്ടനത്തിലാണ് കാന്താർലോഹറിന് തലയ്ക്ക് പരിക്കേറ്റത്.പ്രതികൾ എന്ന് സംശയിക്കുന്നവർ തന്നെയാണ് കന്താർലോഹറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ചികിത്സയിലിരിക്കെ മരണപ്പെട്ടു. തെറ്റായ മേൽവിലാസം നൽകിയിരുന്നതിനാൽ പോലീസിൽ അറിയിക്കാൻ വൈകി. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News