ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങള്‍ വിലപ്പോകില്ല : മന്ത്രി എം ബി രാജേഷ് | M B Rajesh

ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഭരണഘടനാ തലവനെ ഉപയോഗിച്ച് ആര്‍ എസ് എസ് എസ് ഭരണപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും എം ബി രാജേഷ് കണ്ണൂരില്‍ പ്രതികരിച്ചു.

ഇർഫാൻ ഹബീബിനോട്‌ മുൻ വൈരാഗ്യം

മുതിർന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ്‌ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന ഗവർണറുടെ വ്യാജ ആരോപണത്തിനുപിന്നിൽ മുൻ വൈരാഗ്യം. അലിഗഢ്‌ സർവകലാശാലയിൽ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ വിദ്യാർഥി ആയിരിക്കെ അധ്യാപകനായി ഇർഫാൻ ഹബീബ്‌ ഉണ്ടായിരുന്നു.

അന്ന്‌ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ആരിഫ്‌ മൊഹമ്മദ്‌ഖാന്‌ പല വിഷയങ്ങളിലും അധ്യാപകരുമായി സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. ക്യാമ്പസ്‌ കാലത്തുണ്ടായ അപകർഷതാ ബോധമാണ്‌ ഇപ്പോഴും ഇർഫാൻ ഹബീബിനെതിരായ നീക്കത്തിനു പിന്നിൽ.

തങ്ങളുടെ കണ്ണിലെ കരടായ ചരിത്രകാരനെ എന്തെങ്കിലും കേസിൽ കുടുക്കാനാകുമോ എന്ന ചിന്ത ആർഎസ്‌എസിനുണ്ട്‌. ഈ ആഗ്രഹപൂർത്തീകരണത്തിനുവേണ്ടിയാണ്‌ ഗവർണർ ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തെ ആയുധമാക്കുന്നത്‌.

ഇർഫാൻ ഹബീബ്‌ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നു പറഞ്ഞ ഗവർണർ അദ്ദേഹത്തെ ഗുണ്ടയെന്ന്‌ വിശേഷിപ്പിക്കാനും തയ്യാറായി. തിങ്കളാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലും ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഇതാവർത്തിച്ചു.

പൗരത്വ ബില്ലിനെ ന്യായീകരിച്ച്‌ നടത്തിയ പ്രസംഗത്തിനെതിരെ സദസ്സിൽനിന്ന്‌ പ്രതിഷേധമുയർന്നിരുന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന ഇർഫാൻ ഹബീബും പ്രതിഷേധമറിയിച്ചു. ഇതിനെയാണ്‌ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന്‌ ഗവർണർ വ്യാഖ്യാനിച്ചത്‌. രണ്ടു വർഷംമുമ്പുണ്ടായ സംഭവത്തിൽ ഇപ്പോൾ ആരോപണമുന്നയിക്കുന്നത്‌ ആർഎസ്‌എസിന്റെ നിർദേശപ്രകാരമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here