
(DYFI)ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര ഏര്‍പ്പെടുത്തിയ യുവസാഹിത്യ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ്(MB Rajesh) സമ്മാനിച്ചു. അമല്‍രാജ് പാറേമ്മല്‍, യഹിയ മുഹമ്മദ് എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. അമ്പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും മന്ത്രി കൈമാറി.
പി പി അഖില്‍, ആഷിഫ് അസീസ്, എസ് രാഹുല്‍, അഖിലന്‍ ചെറുകാട്, അമല്‍ രാജ് പാറേമ്മല്‍, അല്‍താഫ് പതിനാറുങ്ങല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം ഏറ്റുവാങ്ങി. എഴുത്തുകാരായ അശോകന്‍ ചരുവില്‍, ഇന്ദു മേനോന്‍ എന്നിവര്‍ മുഖ്യാതിഥിയായി.
യുവധാര ചീഫ് എഡിറ്റര്‍ വി വസീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറര്‍ എസ് ആര്‍ അരുണ്‍ ബാബു, വി സച്ചിന്‍ദേവ് എം എല്‍എ, ജെയ്ക് സി തോമസ്, എം ഷാജര്‍ എന്നിവര്‍ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി അതുല്‍ നറുകരയുടെ സംഗീത വിരുന്നും കവാര അവതരിപ്പിച്ച മ്യൂസിക് ഇവന്റും അരങ്ങേറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here