ADVERTISEMENT
ബില്ലുകൾ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് അപഹാസ്യമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഒപ്പിടാതെ പോക്കറ്റിൽ വയ്ക്കാനല്ല ബില്ലെന്നും,തിരിച്ചയച്ചാല്‍ നിയമസഭ വീണ്ടും പാസാക്കി അയക്കുമെന്നും ഐസക്ക് പറഞ്ഞു. ബില്ലില്‍ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.
ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങള്‍ വിലപ്പോകില്ല : മന്ത്രി എം ബി രാജേഷ്
ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഭരണഘടനാ തലവനെ ഉപയോഗിച്ച് ആര്‍ എസ് എസ് എസ് ഭരണപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും എം ബി രാജേഷ് കണ്ണൂരില്‍ പ്രതികരിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുകയല്ലാതെ ഗവര്‍ണര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല : എ കെ ബാലന്‍
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുകയല്ലാതെ ഗവര്‍ണര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. ബില്ലുകളില്‍ നിയമപ്രശ്നം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ചൂണ്ടിക്കാട്ടാം. ഉള്ളടക്കം മനസിലാക്കാതെ ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാനാകുമെന്നും എ കെ ബാലന്‍ ചോദിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.