ജനാധിപത്യ സർക്കാരിനെതിരെ ചാട്ടവാർ എടുക്കുകയല്ല ഗവർണർ ചെയ്യേണ്ടത് : പി ജയരാജൻ

ജനാധിപത്യ സർക്കാരിനെതിരെ ചാട്ടവാർ എടുക്കുകയല്ല ഗവർണർ ചെയ്യേണ്ടതെന്ന് സി.പി.ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ.മനോനില തെറ്റിയ മട്ടിലാണ് ഗവർണർ ഓരോന്ന് വിളിച്ചു പറയുന്നത് .

ഗവർണർ RSS മേധാവിയെ കണ്ടതിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ആര്‍ എസ് എസ്സുമായി പരസ്യ ബന്ധമുണ്ടെന്നും വിളിച്ചു പറയുകയാണ് ഗവര്‍ണറെന്നും പി ജയരാജൻ പറഞ്ഞു.

ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് അപഹാസ്യം : തോമസ് ഐസക്ക്

ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് അപഹാസ്യമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഒപ്പിടാതെ പോക്കറ്റിൽ വയ്ക്കാനല്ല ബില്ലെന്നും,തിരിച്ചയച്ചാൽ നിയമസഭ വീണ്ടും പാസാക്കി അയക്കുമെന്നും ഐസക്ക് പറഞ്ഞു. ബില്ലിൽ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഗവർണർ രാജ്ഭവനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.

ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങൾ വിലപ്പോകില്ല : മന്ത്രി എം ബി രാജേഷ്

ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഭരണഘടനാ തലവനെ ഉപയോഗിച്ച് ആർ എസ് എസ് എസ് ഭരണപ്രതിസന്ധി ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും എം ബി രാജേഷ് കണ്ണൂരിൽ പ്രതികരിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുകയല്ലാതെ ഗവർണർക്ക് മുന്നിൽ മറ്റു വ‍ഴികളില്ല : എ കെ ബാലൻ

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുകയല്ലാതെ ഗവർണർക്ക് മുന്നിൽ മറ്റു വ‍ഴികളില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. ബില്ലുകളിൽ നിയമപ്രശ്നം ഉണ്ടെങ്കിൽ ഗവർണർക്ക് ചൂണ്ടിക്കാട്ടാം. ഉള്ളടക്കം മനസിലാക്കാതെ ബിൽ ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാനാകുമെന്നും എ കെ ബാലൻ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News