Bhagwant Mann:മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി; ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷം

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ(Bhagwant Mann) വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി പ്രതിപക്ഷം. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ദില്ലിയിലേക്കുള്ള ലുഫ്താന്‍സ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്നാണ്
ആരോപണം.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും ഭഗവന്ത് മന്നിന്റെ പ്രവൃത്തി
എല്ലാ പഞ്ചാബികള്‍ക്കും നാണക്കേട് ഉണ്ടാക്കിയെന്നും പ്രതിപക്ഷം പറഞ്ഞു.

നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മന്നിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എഎപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News