Governor:ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം-സിപിഐ മുഖപത്രങ്ങള്‍

(Governor)ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം-സിപിഐ(CPIM-CPI) മുഖപത്രങ്ങള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ജെയിന്‍ ഹവാല കേസില്‍ ഗവര്‍ണര്‍ മുഖ്യ പ്രതിയെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം പൊയ് വെടിയായിരുന്നെന്നും, ഗവര്‍ണറുടെ RSS ബന്ധത്തിന്റെയും, കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും തെളിവാണ് വാര്‍ത്ത സമ്മേളനമെന്നും ജനയുഗം മുഖപ്രസംഗം.

കടുത്ത ഭാഷയിലാണ് സിപിഐഎം-സിപിഐ മുഖപത്രങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനുള്ള ചില രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനമെന്നും, ജെയിന്‍ ഹവാല കേസില്‍ ഗവര്‍ണര്‍ മുഖ്യ പ്രതിയാണെന്നും ദേശാഭിമാനി ചൂണ്ടി കാട്ടുന്നു. നിലപാടുകള്‍ വിറ്റ് സ്ഥാനങ്ങള്‍ക്ക് പുറകെ പോയ ആളാണ് ഗവര്‍ണര്‍.

ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവ് ആരിഫ് മുഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി ആരിഫ് മൊഹമ്മദ് ഖാന്‍ വാങ്ങിയതെന്നും മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ ‘ബാഡ് മണി, ബാഡ് പൊളിറ്റിക്സ്-ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകത്തെ അധികരിച്ച് ദേശാഭിമാനി ലേഖനത്തില്‍ പറയുന്നു. ഇടതുപക്ഷ നേതാക്കളില്‍ ഒരാള്‍പോലും ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യപ്രതിയായ സുരേന്ദര്‍ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സിബിഐ കുറ്റപത്രത്തിലും ആരിഫ് മുഹമ്മദ് ഖാന്റെ പങ്ക് എടുത്ത് പറയുന്നുണ്ടെന്നും ദേശാഭിമാനിയില്‍ കെ എ നിധിന്‍ നാഥ് എഴുതിയ ലേഖനത്തില്‍ പറയുന്നു.

സ്ഥാന മാനങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബി എസ് പി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും നിരന്തരം ബിജെപി വിരുദ്ധ നിലാപാടുകള്‍ എടുത്തിരുന്ന മൊഹമ്മദ് ഖാന്‍, 2004ല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതുവരെ ബിജെപിയെ എതിര്‍ത്തിരുന്ന ഖാന്‍ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തെയാകെ ഞെട്ടിച്ച് ബിജെപിയില്‍ അംഗമായി. എന്നും പദവിക്ക് പിന്നാലെ പോയ ഗവര്‍ണര്‍ നിലപാടുകള്‍ വിറ്റാണ് ബിജെപിയില്‍ അംഗമായതെന്നും ദേശാഭിമാനിയില്‍ ശ്രീകുമാര്‍ ശേഖര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനത്തെ പരിപാവനമായി കാണുന്ന രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയതു പോലെയാണ് ഗവര്‍ണര്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനമെന്നും, ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം പൊയ് വെടിയായിരുന്നെന്നും, ഗവര്‍ണറുടെ RSS ബന്ധത്തിന്റെയും, കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും തെളിവാണ് വാര്‍ത്ത സമ്മേളനമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News