കബഡി താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം | Uttar Pradesh

ഉത്തർപ്രദേശിൽ U17 കബഡി താരങ്ങൾക്ക് അപമാനം. ഉച്ച ഭക്ഷണം നൽകിയത് ശുചിമുറിയിൽ വച്ച്. സഹാറൻപൂറിലെ ഡോ. ഭീംറാവു അംബേദ്കർ സ്റ്റേഡിയത്തിലാണ് സംഭവം.സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്‌സേനയെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം.

താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിതരണം ചെയ്തത്. പകുതി വേവിച്ച ഭക്ഷണമാണ് നല്‍കിയതെന്നും വൃത്തിഹീനമായ സാഹചര്യമായിരുന്നു ശുചിമുറിയില്‍ ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്.

പൂരി ഉള്‍പ്പെടെയുള്ള ഭക്ഷണം ഒരു ശുചിമുറിയിലെ നിലത്ത് ഒരു പേപ്പര്‍ വിരിച്ചാണ് വച്ചിരുന്നത്.താരങ്ങളെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here