Kollam:കൊല്ലത്ത് അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

(Kollam)കൊല്ലം ചടയമംഗലത്ത് അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍ നായരാണ് പിടിയിലായത്. യുവതി ക്രൂര പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പിന്നാലെ ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് മരണം ആരോപിച്ചു ഐശ്വര്യയുടെ സഹോദരന്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കണ്ടെത്തിയത്.ക്രൂരമായ പീഡനമാണ് കണ്ണന്‍ നായരില്‍ നിന്നും ഉണ്ടായതെന്നാണ് ഐശ്വര്യ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നത്. വഴക്കിട്ട് താലിമാല വലിച്ചു പൊട്ടിച്ചു.നിരന്തരം മര്‍ദിച്ചു. തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് കണ്ണന്‍ നായരാണെന്നും അഭിഭാഷകയുടെ ഡയറിക്കുറിപ്പിലുണ്ട്. ചായക്ക് കടുപ്പം കുറഞ്ഞതിന്റെ പേരില്‍ മകളെ മര്‍ദിക്കുന്നത് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ടെന്ന് ഐശ്വര്യയുടെ ‘അമ്മ പൊലീസിന് മൊഴി നല്‍കി.

സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന കണ്ണന്‍ നായരെ കഴിഞ്ഞ വീടിന് സമീപത്ത് നിന്നും അന്വേഷണ സംഘം പിടികൂടി.ആത്മഹത്യ പ്രേരണാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചടയമംഗലം പൊലീസ് ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News