Idukki:ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരുക്ക്

(Idukki)ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണത്തില്‍(stray dog attack) ഏഴ് പേര്‍ക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈല്‍, രണ്ടാംമൈല്‍ എന്നീ പ്രദേശങ്ങളിലുള്ള ആളുകള്‍ക്കാണ് നായയുടെ കടിയേറ്റത്. തൊടുപുഴ ഇഞ്ചിയാനിയില്‍ രണ്ടു ആടുകളെ തെരുവുനായ കടിച്ചു കൊലപ്പെടുത്തിയിരുന്നു.

പുലര്‍ച്ചെ പാലുവാങ്ങാനും ജോലിക്കുമായി പുറത്തിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളകളെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്. വലിയകണ്ടം സ്വദേശികളായ പൊന്നുത്തായി, രാജേന്ദ്രലാല്‍ എന്നവര്‍ക്ക് ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. ഫൈജുല്‍ ഇസ്ളാം, മൂര്‍ത്തി, മോളമ്മ എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. കുമളിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച ശേഷം പ്രതിരോധ വാക്സിന്‍ എടുക്കുന്നതിനായി ഇവരെ കട്ടപ്പന ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും ആക്രമിച്ചത് ഒരേ നായ തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

കഴിഞ്ഞ ദിവസം തൊടുപുഴ ഇഞ്ചിയാനിയില്‍ വീട്ടുവളപ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചുകൊന്നിരുന്നു. പുറക്കാട്ട് ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് നായ കടിച്ചു കൊലപ്പെടുത്തയത്. പ്രദേശത്ത് നിരവധി വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News