Trivandrum:ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മര്‍ദ്ദനം; അഞ്ചു സഹപാഠികള്‍ ചേര്‍ന്ന് തല്ലിയെന്ന് പരാതി

(Sree Chitra Poor Home)ശ്രീചിത്ര പുവര്‍ ഹോമില്‍ പതിനാലുകാരനായ കുട്ടിക്ക് മര്‍ദ്ദനം(child beaten up). അഞ്ചു സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ തല്ലിയത്. ആര്യനാട് സ്വദേശിയായ 14കാരനാണ് സഹപാഠികളുടെ മര്‍ദ്ദനമേറ്റത്. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് മര്‍ദ്ദനം നടന്നത്. എട്ടാം തീയതി വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കാര്യം അറിയുന്നത്.

കുട്ടിയെ ഉടന്‍ തന്നെ നെടുമങ്ങാടുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. ദേഹാസ്വാസ്ഥ്യം തുടര്‍ന്നതോടെ, കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടി നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News