ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടും : എം വി ഗോവിന്ദൻ മാസ്റ്റർ | M. V. Govindan

ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. KK രാഗേഷിനെതിരെ ഉന്നയിച്ചത് വിലകുറഞ്ഞ ആക്ഷേപമാണെന്നും, പ്രതിഷേധക്കാരെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും, പ്രോട്ടോക്കോൾ അടക്കം എല്ലാം ലംഘിച്ചാണ് RSS മേധാവിയെ കണ്ടതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് പറഞ്ഞു.

ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങൾ വിലപ്പോകില്ല : മന്ത്രി എം ബി രാജേഷ്

ബി ജെ പിയുടെ കാലുമാറ്റ തന്ത്രങ്ങൾ വിലപ്പോകില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഭരണഘടനാ തലവനെ ഉപയോഗിച്ച് ആർ എസ് എസ് എസ് ഭരണപ്രതിസന്ധി ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും എം ബി രാജേഷ് കണ്ണൂരിൽ പ്രതികരിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുകയല്ലാതെ ഗവർണർക്ക് മുന്നിൽ മറ്റു വ‍ഴികളില്ല : എ കെ ബാലൻ

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുകയല്ലാതെ ഗവർണർക്ക് മുന്നിൽ മറ്റു വ‍ഴികളില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. ബില്ലുകളിൽ നിയമപ്രശ്നം ഉണ്ടെങ്കിൽ ഗവർണർക്ക് ചൂണ്ടിക്കാട്ടാം. ഉള്ളടക്കം മനസിലാക്കാതെ ബിൽ ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാനാകുമെന്നും എ കെ ബാലൻ ചോദിക്കുന്നു.

ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് അപഹാസ്യം : തോമസ് ഐസക്ക്

ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് അപഹാസ്യമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഒപ്പിടാതെ പോക്കറ്റിൽ വയ്ക്കാനല്ല ബില്ലെന്നും,തിരിച്ചയച്ചാൽ നിയമസഭ വീണ്ടും പാസാക്കി അയക്കുമെന്നും ഐസക്ക് പറഞ്ഞു. ബില്ലിൽ തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഗവർണർ രാജ്ഭവനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.

സംഘപരിവാറിന്റെ നുണബോംബ് ഫാക്ടറികൾ പടച്ചുണ്ടാക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നത് ഗവർണർ പദവിക്ക് ഭൂഷണമല്ല : കെ സുധാകരന്‍

സംഘപരിവാറിന്റെ നുണബോംബ് ഫാക്ടറികൾ പടച്ചുണ്ടാക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നത് ഗവർണർ പദവിക്ക് ഭൂഷണമല്ലെന്ന് കെ സുധാകരന്‍ .ഉയർന്ന പദവിയിലിരുന്ന് വസ്തുതാ വിരുദ്ധത പ്രചരിപ്പിച്ച ഗവർണ്ണർ ആ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കെ സുധാകരന്‍ ട്വിറ്ററില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here