Maharashtra:’മരണത്തിന് ഉത്തരവാദി മോദി’; കുറിപ്പെഴുതിവച്ച് കര്‍ഷകന്‍ ജീവനൊടുക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ കുറിപ്പെഴുതിവച്ച് മഹാരാഷ്ട്രയില്‍(Maharashtra) കര്‍ഷകന്‍ ജീവനൊടുക്കി. ജുന്നാര്‍ താലൂക്ക് വഡഗോണ്‍ ആനന്ദ് ഗ്രാമത്തിലെ ദശരഥ് ലക്ഷ്മണ്‍ കേദാരിയാ (45)ണ് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും കര്‍ഷകന്റെ ദുരവസ്ഥ അവഗണിച്ചെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചശേഷം കിണറ്റില്‍ ചാടിമരിച്ചത്.

മോദിക്ക് ജന്മദിനാശംസ അറിയിച്ചാണ് ആത്മഹത്യക്കുറിപ്പ് തുടങ്ങുന്നത്. പ്രധാനമന്ത്രി നിഷ്‌ക്രിയനാണെന്ന് വിമര്‍ശിച്ച ദശ്രഥ് ഇനിയെങ്കിലും മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ക്ക് പണമില്ല, കടം തന്നവര്‍ കാത്തുനില്‍ക്കാന്‍ തയ്യാറല്ല. വിള മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകാന്‍ ആകുന്നില്ല.

മോദി സര്‍, നിങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. കാര്‍ഷികമേഖല നിയന്ത്രിക്കാന്‍ നിങ്ങള്‍ പ്രാപ്തനല്ലെങ്കില്‍ കര്‍ഷകന്‍ പിന്നെന്താണ് ചെയ്യേണ്ടത്. നീതിക്കായി ആരുടെ മുന്നിലേക്കാണ് ഞങ്ങള്‍ പോകേണ്ടത്. ഇന്ന് നിങ്ങളുടെ നിഷ്‌ക്രിയത്വം കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ദയവായി വിളകള്‍ക്ക് അവകാശപ്പെട്ട വില തന്നാലും’– ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel