ADVERTISEMENT
ഗവർണർ ചില കേന്ദ്രങ്ങളുടെ ചട്ടുകമായിമാറുന്നെന്ന് മന്ത്രി വി.എൻ വാസവൻ. ജനങ്ങളെ ഗവർണർ വെല്ലുവിളിക്കുന്നു. വൈരനിര്യാതന ബുദ്ധിയോടെ ഗവർണർ പെരുമാറുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നത് : ജോസ് കെ മാണി
രാജ്‌ഭവനെ രാഷ്‌ട്രീയ പ്രചരണത്തിന്റെ വേദിയാക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഫെഡറലിസത്തിന്റെ അടിസ്ഥാന ഘടകമായ നിയമനിര്‍മ്മാണ സഭയുടെ അവകാശങ്ങളെ ഹനിക്കാനാണ് ഗവര്‍ണ്ണര്‍ ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തി കേരളത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.