Trivandrum:നദിക്കരികെ ഒരു പെട്ടി നിറയെ അഞ്ഞൂറിന്റെ ‘നോട്ടുകള്‍’; പരിഭ്രാന്തരായി നാട്ടുകാര്‍

(Vamanapuram)വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്തായി 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. നദിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്സുകള്‍ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയാണ്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. പെട്ടികള്‍ കരയ്‌ക്കെത്തിച്ചത് നദിയില്‍ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ്.

പെട്ടി തുറന്നു നോക്കിയപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500ന്റേതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. രണ്ട് പെട്ടികളിലായാണ് നോട്ടുകള്‍ ഉപേക്ഷിച്ചനിലയില്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്.

അതേസമയം ഇത് സിനിമാ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന നോട്ടുകള്‍ ആണെന്നാണ് നിഗമനം. ഒരു വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് സീല്‍ ചെയ്തിട്ടുണ്ട്. പെട്ടികള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറുമെന്ന് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here