കാറിന് പിന്നിൽ കെട്ടി നായയെ റോഡിലൂടെ വലിച്ചിഴച്ച് സര്‍ക്കാര്‍ ഡോക്ടറുടെ ക്രൂരത

കാറിന് പിന്നിൽ കെട്ടി നായയെ റോഡിലൂടെ വലിച്ചിഴച്ച് സര്‍ക്കാര്‍ ഡോക്ടറുടെ ക്രൂരത. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലാകുകയാണ്. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്.

വീഡിയോയില്‍ ഒരു ഹ്യൂണ്ടായ് ക്രെറ്റയുടെ പിന്നിൽ കെട്ടിയിട്ടിരിക്കുന്ന നിലയില്‍ തെരുവ് നായയെ കാണാം. നായ കാറിനൊപ്പം ഓടാൻ പാടുപെടുന്നതും റോഡുകളിൽ വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. നായയുടെ വായിൽ അലറാൻ പറ്റാത്ത വിധം ഒരു തുണിക്കഷണം കെട്ടിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ കാർ ഓടിച്ചിരുന്നയാൾ രാജസ്ഥാനിലെ ജോധ്പൂരിലെ ഒരു പ്രാദേശിക ആശുപത്രിയിലെ ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞു. തെരുവുനായയെ കാറിൽ കെട്ടിയിട്ട് നഗരവീഥികളിൽ ചുറ്റിക്കറങ്ങുകയായിരുന്നു ഡോക്ടർ.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് ഈ വീഡിയോ പകർത്തിയത്. ഒരു ബൈക്ക് യാത്രികൻ ഡോക്ടറെ കാർ നിർത്താൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവില്‍ നാട്ടുകാർ വാഹനത്തിനു ചുറ്റും തടിച്ചുകൂടി വാഹനം നിര്‍ത്തിക്കുകയും നായയെ അഴിച്ചുമാറ്റുകയും ചെയ്‍തു. തുടര്‍ന്ന് ഒരു എൻ‌ജി‌ഒയെ വിവരം അറിയിക്കുകയും നായയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‍തു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനായ ഡോക്ടർ രജനീഷ് ഗ്ൽവാറാണ് കാറിന്റെ ഡ്രൈവർ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News