കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കടുത്ത ആശയക്കു‍ഴപ്പം ; മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് ഗെലോട്ട് | congress

നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ അദ്ധ്യക്ഷനായാല്‍ പകരം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കരുതെന്നതാണ് ഗെലോട്ടിന്‍റെ നിബന്ധന.

അതേസമയം അടിയന്തര ചര്‍ച്ചകള്‍ക്കായ് രാഹുല്‍ഗാന്ധിയേയും കെ സി വേണുഗോപാലിനേയും സോണിയാഗാന്ധി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചു. നെഹ്റു കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ ശേഷം G23 സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

അതിനിടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കുന്നതിന് എതിരെ കേരളത്തിലെ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്ത്. ശശി തരൂരിന്‍റെ രാഷ്ട്രീയ കാ‍ഴചപ്പാടിൽ സ്ഥിരത ഇല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യമുന്നയിച്ചു. അതേസമയം, നെഹ്റു കുടുംബം അംഗീകരിക്കുന്നവരെ മാത്രമെ പിന്തുണയ്ക്കുവെന്ന് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News